ലോകം തങ്ങളുടെ പരിധിയിലാക്കാനുളള ചൈനീസ് ശ്രമങ്ങളുടെ ശക്തമായ തെളിവുകള്‍ മറ്റ് രാജ്യങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ശരിക്കും ലോകം മുഴുവന്‍ അവര്‍ നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി ചൈനീസ് മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബല്‍ ടൈംസ് തന്നെ അത്തരം ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഒരു സര്‍വകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നു. ജിലിന്‍1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു ഇത്. ഉപഗ്രഹത്തിലെ ഏഴാം നമ്പര്‍ ക്യാമറയില്‍ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞു.ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുളള ചാങ്ചുന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഒപ്റ്റിക്ക്സ്, ഫൈന്‍ മെക്കാനിക്സ് ആന്റ് ഫിസിക്സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി 2030ഓടെ ഭൂമിയെ ഇത്തരത്തില്‍ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്രസമൂഹം ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

#ChineseSatellite #PakistanIndia #KeralaKaumudinews