ലോകം തങ്ങളുടെ പരിധിയിലാക്കാനുളള ചൈനീസ് ശ്രമങ്ങളുടെ ശക്തമായ തെളിവുകള്‍ മറ്റ് രാജ്യങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ശരിക്കും ലോകം മുഴുവന്‍ അവര്‍ നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി ചൈനീസ് മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബല്‍ ടൈംസ് തന്നെ അത്തരം ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഒരു സര്‍വകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നു. ജിലിന്‍1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു ഇത്. ഉപഗ്രഹത്തിലെ ഏഴാം നമ്പര്‍ ക്യാമറയില്‍ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞു.ചൈനയിലെ ആദ്യ […]